Home മലയാളം


ശ്രീ. അടൂര്‍ പ്രകാശ്
കയര്‍-ആരോഗ്യ വകുപ്പ് മന്ത്രി

 



കയര്‍വികസന ഡയറക്ടറേറ്റ്.

സംസ്ഥാനത്തെ പരമ്പരാഗത വ്യവസായമേഖലയില്‍ വളരെ പ്രധാനപ്പെട്ട വ്യവസായമാണ് കയര്‍ . 4 ലക്ഷത്തിലധികംപേര്‍ ഈ മേഖലയില്‍ തൊഴില്‍‌ചെയ്തു വരുന്നു. ഇതില്‍ 80 ശതമാനത്തിലധികവും സ്ത്രീകളാണ്. വിദേശകൈമാറ്റത്തിലൂടെ 800 കോടി രൂപയിലധികം ഓരോ വര്‍ഷവും സംസ്ഥാനത്തിന്  നേടിത്തരുന്ന കയര്‍ വ്യവസായത്തിന് അസാധാരണമായ വളര്‍ച്ച കൈവരിക്കുന്നതിനുള്ള ശേഷിയുണ്ട്.

സംസ്ഥാന ഗവണ്‍മെന്റിന്റെ കയര്‍വ്യവസായവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ഏജന്‍സിയാണ് കയര്‍വികസന ഡയറക്ടറേറ്റ്. സംസ്ഥാനത്ത് ചിറയിന്‍കീഴ്, കൊല്ലം, കായംകുളം, ആലപ്പുഴ, വൈക്കം, വടക്കന്‍ പറവൂര്‍ , തൃശൂര്‍ , പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലായുള്ള പത്ത് കയര്‍ പദ്ധതി കാര്യാലയങ്ങളെ നിയന്ത്രിക്കുന്ന സംവിധാനം കൂടിയാണ് കയര്‍ വികസന ഡയറക്ടറേറ്റ്. ആസൂത്രിതവും നൂതനവുമായ വികസനരീതികള്‍ക്ക് തുടക്കമിടുന്നതിന് സംസ്ഥാന ഗവണ്‍മെന്റ് ലക്ഷ്യമിടുന്നു. പടിപടിയായി വളരുന്നതും സുസ്ഥിരമയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതുമായ നടപടികളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഗണ്യമ്യായ പങ്ക് വഹിക്കുന്ന തരത്തിലുളള പ്രവര്‍ത്തന പരിപാടികള്‍ക്ക് നേതൃത്വം നല്കുകയും സൌകര്യമൊരുക്കുകയും ചെയ്യുന്ന രീതിയില്‍ പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കയര്‍വികസന ഡയറക്ടറേറ്റിന്റെ പ്രവര്‍‍ത്തന പദ്ധതികള്‍ വിഭാവനം ചെയ്തിരിക്കുന്നത്.